

ആ ആ
കിനാവിൻ വിമാനം കരേറീയോരു ദിനം
ഇളമുളങ്കാട്ടിലെ നീറുകൾ
ചില ജനാലകൾ താരകങ്ങൾ നേർക്ക് നോക്കുമ്പോൾ
മനോരാജ്യമാം ഗോപുരങ്ങളിൽ കോണി കേറുമ്പോൾ
പല ഗ്രഹങ്ങളിൽ പറന്നലയും കഥയിലെ കുമാരരെ പോലെ
മായ പോലെയും ഭാവനാകാശത്തിലൂടെ
അതിവിദൂര താരകാനിലയം തിരയുമീ കിനാവുറുമ്പണി വീഥികൾ
ഓ
കിനാവിൻ വിമാനം കരേറീ ഒരു ദിനം
ഇളമുളങ്കാട്ടിലെ നീറുകൾ
അനേകം നെബുലകൾ കടന്നേ പോയവർ
തളിരിളം കൊമ്പിലെ നീറുകൾ(ഓ)
പ്രപഞ്ചം പലതിലൂടലഞ്ഞും തേടിയും
തിരിച്ചാ മുളങ്കാടെത്തുമോ
അനന്തം നെബുലകൾ കടന്നേ ഒരു ദിനം
തിരിച്ചാ മുളങ്കാടെത്തുമോ എത്തുമോ(ആ)
ആ ആ (എത്തുമോ) ആ ആ (എത്തുമോ) ആ നാ ന ന നാ ന
Quelle: LRCLIB
Noch keine ähnlichen Songs
Keine Hörer-Daten
Keine Server-Daten
Keine letzten Wiedergaben